മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കല(ആർട്ട്) കുവൈറ്റ് പ്രെസിഡണ്ട് പി കെ ശിവകുമാറിനും, എക്സിക്യൂട്ടീവ് അംഗം ജ്യോതി ശിവകുമാറിനും മകൾ നിഖിത ശിവകുമാറിനും കല(ആർട്ട്) കുവൈറ്റ് പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പും ആദരവും നൽകി.
അബ്ബാസിയ എവർ ഗ്രീൻ ഹാളിൽ കൂടിയ സ്നേഹ സംഗമത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അനീഷ് വര്ഗീസ് സ്വാഗതം പറഞ്ഞു. നിയുക്ത പ്രെസിഡണ്ട് മുകേഷ് വി. പി. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി, നിറം ജനറൽ കൺവീനർ, പ്രെസിഡണ്ട് എന്നീ ഭാരവാഹിത്വങ്ങൾ വിവിധ ഘട്ടങ്ങളിലായി ഏറ്റെടുത്ത ശിവകുമാർ തന്റെ വ്യക്‌തിഗതമായ സംഘടനാ പാടവവും സാമൂഹിക പ്രതിബദ്ധതയും കൊണ്ട് സഹപ്രവർത്തകരുടെയും, കുവൈറ്റ് മലയാളി സമൂഹത്തിന്റെയും സ്നേഹവും ആദരവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അധ്യക്ഷ പ്രസംഗത്തിൽ മുകേഷ് സൂചിപ്പിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട് നിറം-2025 ജനറൽ കൺവീനർ ജിഹാഷ് അബ്ദുൾ കരീം, സിസിത ഗിരീഷ്, രാഗേഷ് പി. ഡി., സുനിൽ കുമാർ, മുസ്തഫ, നജീബ്, ഹനീഫ്, സുമേഷ്, അമ്പിളി രാഗേഷ്, സുനിൽ കുളനട, മനോജ് കാപ്പാട് എന്നിവർ സംസാരിച്ചു. കല(ആർട്ട്) കുവൈറ്റിന്റെ സ്നേഹോപഹാരം പ്രവർത്തകർ ശിവകുമാറിനും കുടുംബത്തിനും കൈമാറി.സഹപ്രവർത്തകരോടും കുവൈറ്റ് സമൂഹത്തോടും ഉള്ള നന്ദിയും സ്നേഹവും പങ്കുവെച്ചുകൊണ്ട് ശിവകുമാറും, ജ്യോതി ശിവകുമാറും, നിഖിതയും മറുപടി പ്രസംഗം നടത്തി. ട്രെഷറർ അജിത് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.



