HomeGULFകുവൈത്തിൽ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് കടത്തും; സ്വദേശി പൗരൻ പിടിയിൽ, വൻതോതിൽ ലഹരിമരുന്നും പണവും പിടിച്ചെടുത്തു

കുവൈത്തിൽ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് കടത്തും; സ്വദേശി പൗരൻ പിടിയിൽ, വൻതോതിൽ ലഹരിമരുന്നും പണവും പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി: ദോഹ മേഖലയിൽ ഫാമിൽ കഞ്ചാവ് കൃഷി നടത്തുകയും മയക്കുമരുന്ന് കടത്തിലും ഉപയോഗത്തിലും ഏർപ്പെടുകയും ചെയ്ത കുവൈത്ത് സ്വദേശിയെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് ഇന്റർനാഷണൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് പ്രതിയെ പിടികൂടിയത്. പ്രതി കഞ്ചാവ് വളർത്തുന്ന ഫാം കണ്ടെത്തിയ അന്വേഷണ സംഘം ആവശ്യമായ നിരീക്ഷണങ്ങളും പരിശോധനാ നടപടികളും പൂർത്തിയാക്കിയാണ് റെയ്ഡ് നടത്തിയത്.

പരിശോധനയിൽ ആറ് കിലോഗ്രാം കഞ്ചാവ്, 250 ഗ്രാം ഹാഷിഷ്, കഞ്ചാവ് കൃഷി ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങൾ എന്നിവയോടൊപ്പം 17,820 കുവൈത്ത് ദിനാറും സുരക്ഷാ സേന പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും ഉപകരണങ്ങളും പണവും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!