തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ കലക്ഷനുമായി സൂര്യ ആർ ജെ ബാലാജി ചിത്രം കറുപ്പ് ചരിത്രം കുറിച്ചു. 207 കോടി രൂപയിലധികമാണ് ചിത്രം ആഗോളതലത്തില്‍ നിന്നും നേടിയത്. കേരളത്തില്‍ നിന്ന് മാത്രം പത്തു കോടിയില്‍ പം ഗ്രോസ് കലക്ഷന്‍ നേടി. ചിത്രം റിലീസായി വെറും ഒരാഴ്‌യ്ക്കുള്ളിലാണ് ഈ ഞെട്ടിക്കുന്ന കലക്ഷന്‍ സ്വന്തമാക്കിയത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സൂര്യാ സിനിമ കേരളത്തിലും ഇത്രയും വലിയ ലാഭത്തോടെ ഗംഭീര കലക്ഷന്‍ നേടുന്നത്. തമിഴ് സിനിമാ ഇന്‍ഡസ്‌ട്രിയിലെ ഈ വര്‍ഷത്തെ ഏറ്റവും മികവുറ്റ കലക്ഷനും സൂര്യയുടെ കരിയര്‍ ബെസ്റ്റ് ചിത്രവുമായി മാറിയിരിക്കുകയാണ് കറുപ്പ്.
“കറുപ്പ് വെറുമൊരു വാണിജ്യ സിനിമയല്ല അതിന് ഒരു ആത്മാവ് ഉണ്ടെന്നും അവസാനത്തെ പത്തു മിനുട്ടിൽ സൂര്യയുടെ അതി ഗംഭീര പ്രകടനം ആണെന്നും”, ജ്യോതിക അഭിപ്രായപ്പെട്ടു.ടിക്കറ്റ് വില്‍പ്പനയിലും വമ്പന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇത് ദക്ഷിണേന്ത്യയില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യതേയാണ് സൂചിപ്പിക്കുന്നത്.ഏഴാം ദിവസത്തില്‍ കറുപ്പ് 8.10 കോടിയുടെ ഇന്ത്യ നെറ്റ് കലക്ഷനാണ് നേടിയത്. ഇത് മുന്‍ ദിവസത്തേക്കാള്‍ 24.3 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യ ആഴ്ച അവസാനിക്കുമ്പോൾ, ഇന്ത്യയിലെ നെറ്റ് കലക്ഷന്‍ 113.85 കോടിയായി ഉയർന്നു. അതേസമയം ആഭ്യന്തര വിപണിയിലെ മൊത്തം ഗ്രോസ് കലക്ഷന്‍ 131.82 കോടിയായി വര്‍ധിച്ചു. ആഗോളതലത്തിലുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഗ്രോസ് കലക്ഷന്‍ 188.82 കോടി രൂപയാണിത്. 41,396 ഷോകളിലൂടെയാണ് ഇത്രയും തുക ചിത്രം വാരിക്കൂട്ടിയത്.അതേസമയം അന്താരാഷ്‌ട്ര വിപണി പരിശോധിക്കുകയാണെങ്കില്‍ ബുധനാഴ്ച വടക്കേ അമേരിക്കയിൽ കറുപ്പ് 42,000 ഡോളർ നേടി. ഇത് മേഖലയിലെ നെറ്റ് കലക്ഷൻ 980,000 ഡോളറിനടുത്തെത്തി. മൊത്തത്തിൽ, ആഴ്ചയിലെ അവസാന ദിവസം വിദേശ വിപണി 3.00 കോടിയാണ് നേടിയത്.
ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ സംപൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുക്കയാണ്.രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്.

