HomeGULFഭക്ഷണശാലകളിലും ഭക്ഷ്യശേഖരണ കേന്ദ്രങ്ങളിലും ബാക്കപ്പ് ജനറേറ്ററുകൾ നിർബന്ധമാക്കി കുവൈറ്റ് കോപ്പറേറ്റീവ് സൊസൈറ്റി വിജ്ഞാപനം

ഭക്ഷണശാലകളിലും ഭക്ഷ്യശേഖരണ കേന്ദ്രങ്ങളിലും ബാക്കപ്പ് ജനറേറ്ററുകൾ നിർബന്ധമാക്കി കുവൈറ്റ് കോപ്പറേറ്റീവ് സൊസൈറ്റി വിജ്ഞാപനം

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ തന്ത്രപ്രധാനമായ ഭക്ഷ്യശേഖരണ കേന്ദ്രങ്ങളിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ബാക്കപ്പ് ജനറേറ്ററുകൾ ഉറപ്പാക്കണമെന്ന് യൂണിയൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് എല്ലാ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് മേധാവികൾക്കും അധികൃതർ പ്രത്യേക സർക്കുലർ അയച്ചു.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തും, വൈദ്യുതി തടസ്സമോ മറ്റ് അടിയന്തിര പ്രതിസന്ധികളോ ഉണ്ടായാൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ കേടുപാട കൂടാതെ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഈ നടപടി.

ബാക്കപ്പ് ജനറേറ്ററുകൾ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ കൃത്യമായ സമയ ഇടവേളകളിൽ അറ്റകുറ്റപ്പണികളും പൂർത്തിയാക്കാൻ സർക്കുലറിൽ കർശന നിർദ്ദേശമുണ്ട്. അടിയന്തിര ഘട്ടങ്ങളിലും രാജ്യത്തെ ഭക്ഷ്യസുരക്ഷ പൂർണ്ണമായും ഭദ്രമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!