HomeGULFഇറാൻ ആക്രമണം: കുവൈത്ത് വ്യോമാതിർത്തിയിൽ കടന്ന ശത്രു ഡ്രോണുകൾ തകർത്തു; സർക്കാർ ഓഫീസിനും, ബുബിയാൻ ദ്വീപിലും...

ഇറാൻ ആക്രമണം: കുവൈത്ത് വ്യോമാതിർത്തിയിൽ കടന്ന ശത്രു ഡ്രോണുകൾ തകർത്തു; സർക്കാർ ഓഫീസിനും, ബുബിയാൻ ദ്വീപിലും നാശനഷ്ടം

spot_img

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 1: ഇന്ന് പുലർച്ചെ മുതൽ കുവൈത്ത് വ്യോമാതിർത്തിയിൽ കടന്ന ശത്രു ഡ്രോണുകളെ കുവൈത്ത് സായുധ സേന കണ്ടെത്തി തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.

ഇറാന്റെ ആക്രമണത്തിൽ രാജ്യത്തിന്റെ വടക്കൻ ഭാഗത്തെ ഒരു സർക്കാർ സ്ഥാപനവും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ സിവിലിയൻ വാഹനങ്ങളും ലക്ഷ്യമിട്ടതായി അദ്ദേഹം പറഞ്ഞു. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് വസ്തുനാശമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തി സായുധ സേന ഉയർന്ന ജാഗ്രതയോടെ പ്രവർത്തനം തുടരുകയാണെന്നും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!