HomeCommunityആലപ്പുഴ വള്ളികുന്നം സ്വദേശിനിക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ വള്ളികുന്നം സ്വദേശിനിക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി

spot_img

ആലപ്പുഴ വള്ളികുന്നം സ്വദേശിനിയും കുവൈറ്റിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തുവരികയും ചെയ്യുന്ന സഹോദരി ഏറെ നാളായി അസുഖബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തി തുടർചികിത്സ നടത്തേണ്ട സാഹചര്യമുണ്ടായി.

ഈ വിവരം കെപിസിസി ജനറൽ സെക്രട്ടറി കെ. പി. ശ്രീകുമാർ മുഖേന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അടിയന്തരമായി ഒരുക്കുകയും, ആവശ്യമായ സഹായങ്ങൾ നൽകി സുരക്ഷിതമായി നാട്ടിലേക്ക് അയക്കുകയും ചെയ്തു.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി നടപ്പാക്കിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി “ഒപ്പം” എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ അർഹരായവർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകിവരികയാണ്.പ്രവാസി സമൂഹത്തിന്റെ വേദനകളിൽ ഒപ്പം നിൽക്കുകയും, ആവശ്യമായ ഘട്ടങ്ങളിൽ കൈത്താങ്ങാകുകയും ചെയ്യുക എന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തുടർന്നും നടത്തിവരുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!