HomeGULFകുവൈറ്റിലെ സൈനിക-പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം: ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈറ്റ്

കുവൈറ്റിലെ സൈനിക-പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം: ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈറ്റ്

spot_img

കുവൈറ്റ്സിറ്റി: രാജ്യത്തെ സുപ്രധാന സൈനിക, സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈറ്റ്.

ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യു എൻ രക്ഷാസമിതിയുടെ 2817-ാം നമ്പർ പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണെന്ന് കുവൈറ്റ് ചൂണ്ടിക്കാട്ടി.തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ശത്രുതാപരമായ നീക്കങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രകോപനപരമായ ഇത്തരം നടപടികളിൽ നിന്നും ഇറാൻ പിന്തിരിയണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി ആവശ്യമായ എല്ലാ ശക്തമായ നടപടികളും സ്വീകരിക്കാൻ കുവൈറ്റിന് പൂർണ്ണ അവകാശമുണ്ടെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!