HomeGULFകുവൈറ്റിൽ ഡെലിവറി കമ്പനി ഉടമ ഡ്രൈവറെ മർദ്ദിച്ചതായി പരാതി; ചെവിക്ക് ഗുരുതര പരിക്ക്

കുവൈറ്റിൽ ഡെലിവറി കമ്പനി ഉടമ ഡ്രൈവറെ മർദ്ദിച്ചതായി പരാതി; ചെവിക്ക് ഗുരുതര പരിക്ക്

spot_img

കുവൈത്ത്സിറ്റി: ഡെലിവറി കമ്പനി ഉടമയും ജീവനക്കാരനും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഡ്രൈവർക്ക് കഠിനമായ മർദ്ദനമേറ്റതായി പരാതി. ഉടമയുടെ മർദ്ദനത്തിൽ ഡ്രൈവറുടെ ഇടത് ചെവിയുടെ കർണ്ണപടത്തിന് ദ്വാരം വീണതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു.

ജോലിസ്ഥലത്ത് വെച്ചുണ്ടായ തർക്കത്തിനിടെ കമ്പനി ഉടമ തന്റെ മുഖത്തടിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് ഡ്രൈവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ കഠിനമായ വേദനയും കേൾവിക്കുറവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ചെവിയുടെ കർണ്ണപടത്തിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായത്. ഈ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനി ഉടമയ്‌ക്കെതിരെ ഡ്രൈവർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!