HomeGULFജഹ്റയിൽ പ്രവാസിയെ ഇടിച്ച് നിർത്താതെ പോയ വാഹനം പിടികൂടി ഡ്രൈവറെ അറസ്റ്റ് ചെയ്തു

ജഹ്റയിൽ പ്രവാസിയെ ഇടിച്ച് നിർത്താതെ പോയ വാഹനം പിടികൂടി ഡ്രൈവറെ അറസ്റ്റ് ചെയ്തു

spot_img

കുവൈറ്റ് സിറ്റി : ജഹ്റ മാർക്കറ്റ് ഏരിയയിൽ നാൽപ്പതുകളിലുള്ള അറബ് വംശജനായ പ്രവാസിയെ കുവൈറ്റ് പൗരൻ ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം പിന്നീട് പോലീസ് പിടിയിലായി.

ഇടിയുടെ ആഘാതത്തിൽ കടുത്ത പരിക്കേറ്റ പ്രവാസിയെ ആംബുലൻസിൽ ജഹ്റ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയാൻ ശ്രമിച്ച കുവൈറ്റ് പൗരനെ പോലീസ് കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!