HomeGULFകിംഗ് ഫഹദ് റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് കുവൈത്ത് ട്രാഫിക് വിഭാഗം

കിംഗ് ഫഹദ് റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് കുവൈത്ത് ട്രാഫിക് വിഭാഗം

spot_img

കുവൈത്ത് സിറ്റി: കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജാബ്രിയ മേഖലയ്ക്ക് എതിർവശത്തായി കുവൈത്ത് സിറ്റി ദിശയിലേക്കുള്ള റോഡിലെ സ്ലോ, മിഡിൽ ലെയ്നുകളാണ് ശനിയാഴ്ച മുതൽ ഭാഗികമായി അടയ്ക്കുന്നത്.

ഈ നിയന്ത്രണങ്ങൾ 2026 സെപ്റ്റംബർ 13 ഞായറാഴ്ച വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഇതേ ദിശയിൽ ഫോർത്ത് റിംഗ് റോഡിലേക്ക് പ്രവേശിക്കുന്ന സൈഡ് എക്സിറ്റും അടച്ചിടുന്നതായിരിക്കും.

നിർദ്ദിഷ്ട മേഖലകളിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണമെന്നും ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പിന്തുടർന്ന് ജാഗ്രത പാലിക്കണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!