HomeINDIAKeralaകെ.എസ്.ആർ.ടി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി

കെ.എസ്.ആർ.ടി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി

spot_img

തിരുവനന്തപുരം: യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് പ്രകാരം, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി.ഇതുവരെയുള്ള സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്. നാളെ മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും. ടിക്കറ്റിൽ സ്ത്രീ, പുരുഷൻ എന്ന് ഉണ്ടാകും. ഇത് നാളെ മുതൽ നടപ്പാക്കാനാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ധനവകുപ്പ് പദ്ധതി നടപ്പിലാക്കിയാലുള്ള സാമ്പത്തിക ബാധ്യത അറിയിക്കാൻ ആവശ്യപെട്ടിരുന്നു. ടിക്കറ്റിലെ മാറ്റം എത്ര ബാധ്യത ഉണ്ടെന്ന് അറിയാൻ മാത്രമാണ് നടപടി. പുതിയ സർക്കാർ വന്ന ശേഷം ആകും പദ്ധതി നടപ്പിൽ വരിക. സ്ത്രീകളുടെ സൗജന്യ യാത്ര യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്‌ത്രീ യാത്രക്കാർ എത്രയുണ്ടാകുമെന്നറിയാൻ നടപടി ആരംഭിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!