HomeGULFകുവൈത്തിൽ ചൈനയിൽ നിന്നെത്തിയ വ്യാജ ബ്രാൻഡഡ് ഷൂസുകളും ജാക്കറ്റുകളും പിടികൂടി; 568 ഉൽപ്പന്നങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കുവൈത്തിൽ ചൈനയിൽ നിന്നെത്തിയ വ്യാജ ബ്രാൻഡഡ് ഷൂസുകളും ജാക്കറ്റുകളും പിടികൂടി; 568 ഉൽപ്പന്നങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 23: ചൈനയിൽ നിന്ന് കുവൈത്തിലേക്ക് വിമാനമാർഗം എത്തിച്ച 568 വ്യാജ ബ്രാൻഡഡ് ഷൂസുകളും ജാക്കറ്റുകളും കസ്റ്റംസ് അധികൃതർ പിടികൂടി.എയർ കാർഗോ വിഭാഗത്തിലെ കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

ഫർണിച്ചറുകളും കസേരകളുമാണെന്ന് രേഖകളിൽ കാണിച്ചാണ് ഉൽപ്പന്നങ്ങൾ കുവൈത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. ഷിപ്പിംഗ് രേഖകൾ പ്രകാരം 883 കിലോഗ്രാമായിരുന്നു ചരക്കിന്റെ ആകെ ഭാരം.സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചരക്ക് വിശദമായി പരിശോധിച്ചപ്പോഴാണ് പ്രമുഖ ബ്രാൻഡുകളുടെ വ്യാജ വ്യാപാരമുദ്രകൾ പതിച്ച ഷൂസുകളും ജാക്കറ്റുകളും കണ്ടെത്തിയത്.

ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങളും വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരം തടയുന്നതിനുള്ള നിയമങ്ങളും ലംഘിച്ചതിനെ തുടർന്ന് ചരക്കുകൾ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചു.രാജ്യത്തേക്ക് എത്തുന്ന ചരക്കുകളിൽ പരിശോധന ശക്തമാക്കുമെന്നും വ്യാജ ഉൽപ്പന്നങ്ങൾ കുവൈത്ത് വിപണിയിലെത്തിക്കുന്നത് തടയാൻ നടപടികൾ തുടരുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!