HomeGULFആരോഗ്യ സേവനങ്ങൾക്കും, സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല; കുവൈറ്റിൽ ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കി

ആരോഗ്യ സേവനങ്ങൾക്കും, സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല; കുവൈറ്റിൽ ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കി

Google search engine

കുവൈറ്റ് സിറ്റി: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലും സേവന ഫീസുകൾ ഇനി മുതൽ ബാങ്ക് വഴിയോ ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ വഴിയോ മാത്രമേ സ്വീകരിക്കാവൂ എന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉത്തരവിട്ടു.

കറൻസി നോട്ടുകളായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമായും ആരോഗ്യ സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം.പബ്ലിക് ഹെൽത്ത് വിഭാഗത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പുരുഷ-വനിതാ-കുട്ടികളുടെ സലൂണുകൾ, സ്പോർട്സ് ക്ലബ്ബുകൾ, സ്വകാര്യ നഴ്സറികൾ, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കീടനാശിനി ഇറക്കുമതി ചെയ്യുന്നവരും സംഭരിക്കുന്നവരുമായ കമ്പനികൾ, എലി-കീട നിയന്ത്രണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. ഈ നിർദ്ദേശം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പബ്ലിക് ഹെൽത്ത് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ-മുന്ദിർ അൽ-ഹസാവിക്ക് മന്ത്രി നിർദ്ദേശം നൽകി.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!