കുവൈത്ത് സിറ്റി, സെപ്റ്റംബർ 24: കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 77 സ്ഥാപനങ്ങൾക്കെതിരെ കുവൈത്ത് ഫയർ ഫോഴ്‌സ് നടപടി സ്വീകരിച്ചു.
ക്യാപിറ്റൽ ഗവർണറേറ്റിലെ ഷുവൈഖ് വ്യവസായ മേഖലയിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ആവശ്യമായ മുൻകരുതലുകളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു പ്രത്യേക പരിശോധനാ ക്യാമ്പയിൻ.
അഗ്നിസുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്തതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ഭരണപരമായ അടച്ചുപൂട്ടൽ നടപടികളും നിയമലംഘന നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.മൊത്തം 77 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തതെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു.



