HomeGULFകുവൈറ്റിൽ സബ്‌സിഡി ഭക്ഷ്യധാന്യങ്ങൾ മറിച്ച് വിറ്റ സംഘം അറസ്റ്റിൽ; അൽ-വഹയിൽ മൂന്ന് പേർ പിടിയിൽ

കുവൈറ്റിൽ സബ്‌സിഡി ഭക്ഷ്യധാന്യങ്ങൾ മറിച്ച് വിറ്റ സംഘം അറസ്റ്റിൽ; അൽ-വഹയിൽ മൂന്ന് പേർ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: സർക്കാർ നൽകുന്ന സബ്‌സിഡി ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തിൽ കൃത്രിമം കാണിച്ച് അവ അനധികൃതമായി വിറ്റഴിച്ച മൂന്ന് പേരെ കുവൈറ്റ് അധികൃതർ അറസ്റ്റ് ചെയ്തു. അൽ-വഹ പ്രദേശത്താണ് സംഭവം നടന്നത്.ജാഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും സാദ് അൽ-അബ്ദുള്ള ഇൻവെസ്റ്റിഗേഷൻ ഓഫീസും ഉൾപ്പെടുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ഒരു ബിദൂണും രണ്ട് ഈജിപ്ത് പൗരന്മാരുമടങ്ങുന്ന സംഘത്തെ പിടികൂടിയത്.അർഹതയില്ലാതെ സബ്‌സിഡി ഭക്ഷ്യധാന്യങ്ങൾ (റേഷൻ സാധനങ്ങൾ) കൈവശം വെച്ച് വിൽപന നടത്തുന്നതായി പ്രധാന പ്രതിയെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് അൽ-വഹയിലെ ഇയാളുടെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ സബ്‌സിഡി ഭക്ഷ്യ ശേഖരം പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പ്രാദേശിക സബ്‌സിഡി ഭക്ഷ്യ വിതരണ ശാഖയിൽ ജോലി ചെയ്യുന്ന മറ്റ് രണ്ട് പ്രതികളിൽ നിന്നാണ് താൻ റേഷൻ സാധനങ്ങൾ വാങ്ങിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ആദ്യ പ്രതി സമ്മതിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഈ ഇടപാടുകൾ തുടർന്നു വരികയായിരുന്നുവെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് ഭക്ഷ്യ വിതരണ ശാഖയുടെ തലവനും ഗോഡൗൺ മാനേജരുമായ മറ്റ് രണ്ട് പ്രതികളെയും അധികൃതർ പിടികൂടിയത്. പ്രതികൾക്കെതിരെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!