HomeGULFമംഗഫിൽ മയക്കുമരുന്ന് വിൽപ്പന; ഇന്ത്യൻ പ്രവാസി പിടിയിൽ

മംഗഫിൽ മയക്കുമരുന്ന് വിൽപ്പന; ഇന്ത്യൻ പ്രവാസി പിടിയിൽ

spot_img

കുവൈത്ത് സിറ്റി: മംഗഫ് മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയെന്ന സംശയത്തിൽ ഇന്ത്യൻ പ്രവാസിയെ അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.പതിവ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പരിശോധനയിൽ വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ അടങ്ങിയ നിരവധി പാക്കറ്റുകൾ ഇയാളിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.പ്രദേശത്തെ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിനായാണ് മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതെന്ന് പ്രതി സമ്മതിച്ചതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.തുടർ നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!