HomeCommunityഗാന്ധിജയന്തി ദിനത്തിൽ ജീവകാരുണ്യ സന്ദേശവുമായി മെഡ്എക്സ് മെഡിക്കൽ കെയറും ബിഡികെ കുവൈറ്റും; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഗാന്ധിജയന്തി ദിനത്തിൽ ജീവകാരുണ്യ സന്ദേശവുമായി മെഡ്എക്സ് മെഡിക്കൽ കെയറും ബിഡികെ കുവൈറ്റും; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: ഗാന്ധിജയന്തി ദിനത്തിൽ മാനവികതയുടെയും സേവനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് മെഡ്എക്സ് മെഡിക്കൽ കെയറും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 2-ന് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ മെഡ്എക്സ് മെഡിക്കൽ കെയർ ജീവനക്കാരും മറ്റ് സന്നദ്ധ രക്തദാതാക്കളും പങ്കെടുത്ത് രക്തദാനം നടത്തി.

മെഡ്എക്സ് മെഡിക്കൽ കെയർ മാനേജർ അജയ്‌കുമാർ വിശ്വനാഥൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിഡികെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ കണ്ണോത്ത് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജയൻ സദാശിവൻ ആശംസകൾ നേർന്ന് സംസാരിച്ചു. നളിനാക്ഷൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.ഉദ്ഘാടന പ്രസംഗത്തിൽ ഷറഫുദ്ദീൻ കണ്ണോത്ത് സെൻട്രൽ ബ്ലഡ് ബാങ്കിനും, രക്തദാതാക്കൾക്കും, ബിഡികെ കുവൈറ്റ് ചാപ്റ്റർ പ്രവർത്തകർക്കും, മെഡ്എക്സ് മെഡിക്കൽ കെയർ ജീവനക്കാർക്കും ക്യാമ്പിന്റെ വിജയത്തിനായി നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിനായി മുന്നോട്ടുവന്ന എല്ലാവരെയും അഭിനന്ദിച്ച അദ്ദേഹം, ഇത്തരം സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വരും വർഷങ്ങളിലും മെഡ്എക്സ് മെഡിക്കൽ കെയറിന്റെ പിന്തുണയും സഹകരണവും തുടരുമെന്നും അറിയിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ ക്യാമ്പ് സംഘടിപ്പിച്ചതിന്റെ പ്രത്യേകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യത്വം, കരുണ, സേവനം, മറ്റുള്ളവരോടുള്ള കരുതൽ എന്നീ മഹാത്മാഗാന്ധിയുടെ മൂല്യങ്ങളെ ഓർമ്മിപ്പിക്കുന്ന ദിനത്തിൽ രക്തദാനത്തിലൂടെ അതേ സന്ദേശം പ്രായോഗികമായി സമൂഹത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ഏറെ അർത്ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ ചെറിയൊരു സന്നദ്ധ പ്രവർത്തനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന സന്ദേശവും ക്യാമ്പ് മുന്നോട്ടുവച്ചു.

രക്തദാന ക്യാമ്പുകൾ ഉൾപ്പെടെ നിരവധി സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മെഡ്എക്സ് മെഡിക്കൽ കെയർ നേരത്തെയും പിന്തുണ നൽകിയിട്ടുണ്ടെങ്കിലും, ബിഡികെ കുവൈറ്റ് ചാപ്റ്ററുമായി നേരിട്ട് സഹകരിച്ച് സംഘടിപ്പിക്കുന്ന ആദ്യ രക്തദാന ക്യാമ്പാണിത്. മെഡ്എക്സ് ജീവനക്കാർ തന്നെ രക്തദാതാക്കളായി മുന്നോട്ടുവന്നത് ക്യാമ്പിന്റെ പ്രത്യേകതയായി മാറി.സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് കൂടുതൽ എത്തിക്കാനും പുതിയ ആളുകളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കാനും ക്യാമ്പ് വേദിയായി. കുവൈറ്റിലെ രക്തശേഖരം ശക്തമായി നിലനിർത്താൻ സന്നദ്ധ രക്തദാതാക്കളുടെയും സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും തുടർച്ചയായ പിന്തുണ അനിവാര്യമാണെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.

ബിഡികെ കുവൈറ്റ് ചാപ്റ്റർ പ്രവർത്തകരായ രാജൻ തോട്ടത്തിൽ, സോഫി രാജൻ, ഷീബ, വിനോദ്, കലേഷ്, ബീന, തോമസ് അടൂർ, അശ്വിൻ, ജോളി, സൗമിനി, ബിജി മുരളി, പ്രശാന്ത്, മനോജ് മാവേലിക്കര എന്നിവർ മെഡ്എക്സ് മെഡിക്കൽ കെയർ ജീവനക്കാരോടൊപ്പം ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഒരു പൊതു ജീവകാരുണ്യ ലക്ഷ്യത്തിനായി സ്ഥാപനങ്ങളും വ്യക്തികളും കൈകോർക്കേണ്ടതിന്റെ പ്രാധാന്യവും ക്യാമ്പ് മുന്നോട്ടുവച്ചു. ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ സ്ഥാപനങ്ങളെയും വ്യക്തികളെയും സന്നദ്ധ രക്തദാന രംഗത്തേക്ക് പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷയും സംഘാടകർ പങ്കുവച്ചു.

ഭാവിയിലും കുവൈറ്റിലെ രക്തശേഖരത്തിന് പൂർണ്ണ പിന്തുണ നൽകുന്നതിനും ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മെഡ്എക്സ് മെഡിക്കൽ കെയറും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി അറിയിച്ചു. വരും ദിവസങ്ങളിലും രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർക്ക് 69997588 എന്ന നമ്പറിൽ ബിഡികെ കുവൈറ്റ് ചാപ്റ്ററുമായി ബന്ധപ്പെടാവുന്നതാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!