HomeCommunityമെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു

മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ ഫഹാഹീൽ, അബുഹലീഫ, ഫർവാനിയ എന്നീ മൂന്ന് ശാഖകളിലെ ജീവനക്കാർ ഒത്തുചേർന്ന് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 25 വെള്ളിയാഴ്ച ഫർവാനിയയിലെ അൽ മെഡക്‌സ് കെയർ മെഡിക്കൽ സെന്ററിലായിരുന്നു ആഘോഷം.

മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും പ്രസിഡന്റുമായ മുഹമ്മദ് അലി വി. പി. ഓണാഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ. ഷറഫുദ്ദീൻ കണ്ണിയത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചുമെഡക്‌സ് സൈൻ മെഡിക്കൽ കെയറിലെ ദന്തഡോക്ടർ ഡോ. ടീന എബി, മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിലെ ക്വാളിറ്റി അഷ്വറൻസ് കോഓർഡിനേറ്റർ ഷാനിമോൾ പി. ബി., എച്ച്.ആർ. അസിസ്റ്റന്റ് മുഹമ്മദ് റാഫി എന്നിവർ ചടങ്ങു നിയന്ത്രിച്ചു.

വിവിധ കലാ–കായിക മത്സരങ്ങൾ, പൂക്കളമത്സരം, നൃത്തം, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. മൂന്ന് ശാഖകളിലെയും ജീവനക്കാരുടെ പങ്കാളിത്തം ചടങ്ങിനെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയാക്കി.ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ മികച്ച സേവനത്തിനുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. 2025-ലെ മികച്ച ജീവനക്കാരിയായി നഴ്‌സിങ് വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സ് ഗൗതമിയെ തിരഞ്ഞെടുത്തു.

2025 ഏപ്രിൽ–ഡിസംബർ കാലയളവിലെ ഗോൾഡ് പെർഫോർമർ പുരസ്കാരവും ഗൗതമി നേടി.2025-ലെ സിൽവർ വിഭാഗത്തിൽ ഹെബ മംദൂഹ് (ഫാർമസിസ്റ്റ്), നിഷാന്ത് വർഗീസ് (ബാക്ക് ഓഫീസ്) എന്നിവർ പുരസ്കാരങ്ങൾ നേടി. അബ്ദുൽ വഹാബ് (കോൾ സെന്റർ), ആൻസി സാംസൺ (റേഡിയോഗ്രാഫർ), റീമ സലീം (റിസപ്ഷൻ), അബ്ദുൽ മുനീർ (സപ്പോർട്ട് സ്റ്റാഫ്) എന്നിവർ ബ്രോൺസ് വിഭാഗത്തിലെ ജേതാക്കളായി. 2026 ജനുവരി–ജൂൺ കാലയളവിലെ മികച്ച പ്രകടനത്തിനുള്ള ഗോൾഡ് പുരസ്കാരങ്ങൾ ജാബിർ വട്ടത്തിൽ (ഐ.ടി. അസിസ്റ്റന്റ്), ജീന മേരി ജോർജ് (ലാബ് ഇൻചാർജ്) എന്നിവർ നേടി.

സാബിയ ഹമീദ് സേത്ത് (റിസപ്ഷൻ), മുഹമ്മദ് ഇർഷാദ് (ലാബ് ടെക്‌നീഷ്യൻ), ബിസ്ന ബേബി (സ്റ്റാഫ് നഴ്‌സ്) എന്നിവർ സിൽവർ വിഭാഗത്തിൽ പുരസ്കാരങ്ങൾ നേടി. നൗഷാദ് പരപ്പൂർ വളപ്പിൽ (ഡ്രൈവർ), ലെനി പുത്തൻപുരയ്ക്കൽ (ഫാർമസിസ്റ്റ്), ഹയ ധിദാൻ അബ്ദുല്ല (കോൾ സെന്റർ) എന്നിവർ ബ്രോൺസ് വിഭാഗത്തിലെ ജേതാക്കളായി.ഉച്ചയ്ക്കുശേഷം ആരംഭിച്ച ഓണാഘോഷം രാത്രി സംഗീത ബാൻഡിന്റെ ആവേശകരമായ പ്രകടനത്തോടെ സമാപിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!