HomeGULFപാകിസ്ഥാനിൽ നിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; 1.25 കിലോ ലഹരിമരുന്ന് പിടികൂടി

പാകിസ്ഥാനിൽ നിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; 1.25 കിലോ ലഹരിമരുന്ന് പിടികൂടി

spot_img

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 10: പാകിസ്ഥാനിൽ നിന്ന് കുവൈത്തിലേക്ക് എയർ കാർഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് പരാജയപ്പെടുത്തി.

ഏകദേശം 1.25 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തതോടൊപ്പം സംഭവവുമായി ബന്ധപ്പെട്ട് ഒരു ഏഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തു.എയർ കാർഗോയിൽ എത്തിയ ഷിപ്പ്മെന്റിലെ അലങ്കാര പാനലുകൾക്കുള്ളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.മൂന്ന് പാനലുകളിൽ നിന്ന് ഏകദേശം ഒരു കിലോഗ്രാം ഹെറോയിനും, മറ്റൊരു പാനലിൽ നിന്ന് 250 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്ന് സംശയിക്കുന്ന പദാർത്ഥവും പിടിച്ചെടുത്തു.കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് വിഭാഗവും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായാണ് നടപടി നടത്തിയത്.

തുടർന്ന് എയർ കാർഗോ മേഖലയിൽ നിന്ന് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തു.പ്രതിയെയും പിടിച്ചെടുത്ത ലഹരിമരുന്നുകളും തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.രാജ്യത്തേക്ക് മയക്കുമരുന്നും നിരോധിത വസ്തുക്കളും കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിനായി കസ്റ്റംസ് കേന്ദ്രങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമായി തുടരുമെന്ന് കുവൈത്ത് കസ്റ്റംസ് വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!