HomeCommunityരാമപുരം അസോസിയേഷൻ ഓഫ് കുവൈറ്റ് ‘ഓണനിലാവ് 2K26’ ആഘോഷിച്ചു

രാമപുരം അസോസിയേഷൻ ഓഫ് കുവൈറ്റ് ‘ഓണനിലാവ് 2K26’ ആഘോഷിച്ചു

spot_img

കുവൈറ്റ് സിറ്റി: ഓണാഘോഷങ്ങളുടെ ഭാഗമായി രാമപുരം അസോസിയേഷൻ ഓഫ് കുവൈറ്റ് (RAK) സംഘടിപ്പിച്ച ‘ഓണനിലാവ് 2K26’ സെപ്റ്റംബർ 25-ന് വെള്ളിയാഴ്ച ഖൈത്താൻ രാജധാനി പാലസിൽ വർണാഭമായി ആഘോഷിച്ചു.താലപ്പൊലിയുടെയും മാവേലി മന്നന്റെ എഴുന്നള്ളിപ്പിന്റെയും അകമ്പടിയോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ RAK പ്രസിഡന്റ് ജോബിൻ തോമസ് ഏറത്ത് അധ്യക്ഷത വഹിച്ചു. RAK രക്ഷാധികാരി ഡൊമിനിക് മാത്യു ഏറത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ജനറൽ സെക്രട്ടറി അജോ തോമസ് സ്വാഗതം ആശംസിച്ചു. സ്ഥാപക പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ, കൾച്ചറൽ കൺവീനർ മഞ്ജു ചെസ്സിൽ, രാമപുരത്തിന്റെ പ്രിയ ഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ ജിൻസ് ഗോപിനാഥ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ സുജിത് ആൻഡ്രൂസ് മേച്ചേരിയിൽ നന്ദി രേഖപ്പെടുത്തി.

തുടർന്ന് നടന്ന ആഘോഷ രാവിൽ RAK അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത-സംഗീത പരിപാടികൾ ആഘോഷത്തിന് കൂടുതൽ മിഴിവേകി. തുടർന്ന് ജിൻസ് ഗോപിനാഥിന്റെയും അംബിക രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഗാനമേള സദസ്സിന് ആവേശവും സംഗീതസാന്ദ്രമായ അനുഭവവും സമ്മാനിച്ചു.

RAK കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ‘ഓണനിലാവ് 2K26’ പ്രവാസി മലയാളികളുടെ ഒത്തൊരുമയും സൗഹൃദവും ആഘോഷമാക്കിയ മനോഹരമായ ഓർമ്മയായി മാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!