HomeGULFസഹൽ ആപ്പിൽ പുതിയ സേവനം; കെട്ടിട-യൂണിറ്റ് ഉടമകൾക്ക് അപേക്ഷ ഇനി ഓൺലൈനായി

സഹൽ ആപ്പിൽ പുതിയ സേവനം; കെട്ടിട-യൂണിറ്റ് ഉടമകൾക്ക് അപേക്ഷ ഇനി ഓൺലൈനായി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ ‘സഹൽ’ (Sahl) വഴി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചതായി അറിയിച്ചു.

റിയൽ എസ്റ്റേറ്റ് ഉടമകൾക്കും റിയൽ എസ്റ്റേറ്റ് യൂണിറ്റുകളുടെ ഉടമകൾക്കും എന്റിറ്റി റദ്ദാക്കുന്നതിനുള്ള അപേക്ഷ (Cancel Entity Request) ഇനി സഹൽ ആപ്പ് വഴി ഇലക്ട്രോണിക് ആയി സമർപ്പിക്കാം.സേവനം ഉപയോഗിക്കുന്നവർ ആവശ്യമായ രേഖകൾ സഹൽ ആപ്പിലൂടെ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ മതിയെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് അപേക്ഷയുടെ നിലവിലെ സ്ഥിതി ആപ്പിലൂടെ തന്നെ നിരീക്ഷിക്കാനും അന്തിമ അംഗീകാരം ലഭിക്കുന്നതുവരെ നടപടികൾ പിന്തുടരാനും സാധിക്കും.

ഇതിനായി ഇനി PACI ആസ്ഥാനം നേരിട്ട് സന്ദർശിക്കേണ്ടതില്ല. പൊതുജനങ്ങൾക്ക് സർക്കാർ ഇടപാടുകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ അവസരമൊരുക്കുന്നതിന്റെയും ഡിജിറ്റൽ സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചതെന്ന് അതോറിറ്റി അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!