കുവൈത്ത് സിറ്റി, സെപ്റ്റംബർ 23: കുവൈത്തിൽ ഒൻപതുവയസ്സുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്ത് പൗരന് വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു.മൈദാൻ ഹവല്ലിയിൽ ഈദ് നമസ്കാരത്തിനായി പുറത്തിറങ്ങിയ ബാലനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം കുട്ടിയെ റൗദ പ്രദേശത്തെ ഒരു സ്കൂളിന് മുന്നിൽ വസ്ത്രങ്ങളില്ലാത്ത നിലയിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ച ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി.പ്രതിക്ക് മുമ്പും തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന വിവരവും കോടതി നടപടികളിൽ പുറത്തുവന്നു.കേസിൽ നേരത്തെ വിധിച്ച വധശിക്ഷയാണ് അപ്പീൽ കോടതിയുടെ രണ്ടാം സർക്ക്യൂട്ട് ശരിവച്ചത്.



