കുവൈത്ത് സിറ്റി, സെപ്റ്റംബർ 24: കുവൈത്തിൽ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റിന്റെ ഒരു ഭാഗം പൂർണമായി അടയ്ക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.അബ്ദുല്ല അൽ മുബാറക് സ്ട്രീറ്റിൽ നിന്ന് അൽ സൂർ സ്ട്രീറ്റിലേക്കുള്ള ദിശയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകുന്നേരം മുതൽ സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ വരെയാണ് റോഡ് അടച്ചിടുക.ഈ ഭാഗത്തുകൂടി യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ഗതാഗത നിയന്ത്രണം ശ്രദ്ധിക്കുകയും യാത്രകൾ മുൻകൂട്ടി ക്രമീകരിക്കുകയും വേണം.



