HomeGULFകുവൈത്തിൽ തണുപ്പ് കഠിനമാകും; താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

കുവൈത്തിൽ തണുപ്പ് കഠിനമാകും; താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: വരും മണിക്കൂറുകളിൽ കുവൈത്തിൽ താപനില ഗണ്യമായി കുറയുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. ശക്തമായ തണുത്ത കാറ്റിന്റെ സാന്നിധ്യം മൂലം രാജ്യം കടുത്ത ശൈത്യത്തിന്റെ പിടിയിലാകുമെന്നാണ് റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായും വേഗതയിലും വീശുന്ന തണുത്ത കാറ്റ് രാജ്യത്തെ ബാധിക്കും. തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.മരുഭൂമി പ്രദേശങ്ങളിൽ കുറഞ്ഞ താപനില ‘പൂജ്യം ഡിഗ്രിക്ക് താഴേക്ക്’ പോകാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ തണുപ്പ് അതികഠിനമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. വരാനിരിക്കുന്ന വ്യാഴാഴ്ച അനുഭവപ്പെടുന്ന തണുപ്പ് യഥാർത്ഥ താപനിലയേക്കാൾ തീവ്രമായിരിക്കും. കാറ്റിന്റെ വേഗത കൂടുന്നത് തണുപ്പിന്റെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകൽ സമയങ്ങളിൽ കൂടിയ താപനില 12 ഡിഗ്രി മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട്. ബുധനാഴ്ച പകൽ ഈ കാലാവസ്ഥ തുടരുമെങ്കിലും വ്യാഴാഴ്ചയോടെ തണുപ്പ് കൂടുതൽ ശക്തമാകും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!