HomeGULFകുവൈറ്റിൽ ഈർപ്പമുള്ള അന്തരീക്ഷം മടങ്ങിയെത്തുന്നു; ഒക്ടോബർ തുടക്കത്തിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കുവൈറ്റിൽ ഈർപ്പമുള്ള അന്തരീക്ഷം മടങ്ങിയെത്തുന്നു; ഒക്ടോബർ തുടക്കത്തിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: കുവൈറ്റിൽ അന്തരീക്ഷ ഈർപ്പം തിങ്കളാഴ്ച മുതൽ വീണ്ടും വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധൻ ഫഹദ് അൽ-ഒതൈബി പ്രവചിച്ചു. വരും ദിവസങ്ങളിൽ ഇത് ഇടവിട്ട് തുടരുമെന്നാണ് വിലയിരുത്തൽ.തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

ഒക്ടോബർ ആദ്യവാരത്തോടെ ഈർപ്പത്തിന്റെ അളവ് പരമാവധിയിൽ എത്തുമെന്നും ചില പ്രദേശങ്ങളിൽ ഇത് 100 ശതമാനം വരെ ഉയർന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഈർപ്പം കുത്തനെ ഉയരുന്നത് കനത്ത മൂടൽമഞ്ഞിന് കാരണമാകുകയും കാഴ്ചപരിധി ഗണ്യമായി കുറയ്ക്കുകയും ചെയ്യും. കാറ്റിന്റെ ഗതിക്കും പ്രാദേശിക കാലാവസ്ഥയ്ക്കുമനുസരിച്ച് പ്രദേശങ്ങൾ തോറും ഈർപ്പത്തിന്റെ തോതിൽ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!