കുവൈറ്റിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോയുമായി വൈ . എം. സി. എ. കുവൈറ്റിന്റെ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.മാത്യൂസ് മാമ്മൻ (പ്രസിഡന്റ്), മനോജ് പരിമണം (ജനറൽ സെക്രട്ടറി), എ. ഐ. കുര്യൻ (രക്ഷാധികാരി), അജിത് തോമസ് കണ്ണൻപാറ (ജോയിന്റ് സെക്രട്ടറി), സന്തോഷ് എം. ഫിലിപ്പ്, കെ. എം. ജോർജ് (പ്രാർത്ഥനാ കോർഡിനേറ്റർമാർ) എന്നിവർ കൂടി കാഴ്ചയിൽ പങ്കെടുത്തു.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച് വികാരി റവ. സിബി എബ്രഹാമും, KTMCC പ്രസിഡന്റ് മനോജ് കുരുവിളയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.YMCA കുവൈറ്റിന്റെ വിവിധ പ്രവർത്തനങ്ങളെയും പരിപാടികളെയും കുറിച്ച് ബിഷപ്പ് അന്വേഷിച്ചു. ഫെലോഷിപ്പ്, പ്രാർത്ഥനാ യോഗങ്ങൾ, യുവജന-കുടുംബ പരിപാടികൾ, സാമൂഹിക സേവനം, മറ്റ് സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പ്രതിനിധികൾ വിശദീകരിച്ചു.



