HomeGULFസൂഖ് ഷർഖിന് വിട; ഓർമ്മകളുടെ തീരത്ത് തിരശ്ശീല വീണു, ഇനി നവീകരണത്തിന്റെ പുതുയുഗം!

സൂഖ് ഷർഖിന് വിട; ഓർമ്മകളുടെ തീരത്ത് തിരശ്ശീല വീണു, ഇനി നവീകരണത്തിന്റെ പുതുയുഗം!

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ നഗരഹൃദയത്തിൽ പ്രൗഢിയോടെ നിന്നിരുന്ന ‘സൂഖ് ഷർഖ്’ ചരിത്രത്തിന്റെ ഭാഗമായി. പതിറ്റാണ്ടുകളായി സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രിയപ്പെട്ട സാംസ്കാരിക-വാണിജ്യ കേന്ദ്രമായിരുന്ന ഈ വാട്ടർഫ്രണ്ട് കോംപ്ലക്സ്, ശനിയാഴ്ചയോടെ പൂർണ്ണമായും ഒഴിഞ്ഞു. സമുച്ചയത്തിന്റെ ആധുനികവൽക്കരണവും നവീകരണവും ലക്ഷ്യമിട്ടാണ് കടകളും സ്ഥാപനങ്ങളും ഒഴിയാൻ അധികൃതർ നിർദ്ദേശിച്ചത്. കുവൈറ്റിന്റെ സമുദ്ര പൈതൃകവും ആധുനിക നഗരജീവിതവും സമ്മേളിച്ചിരുന്ന ഇവിടെ പ്രഭാതസവാരിക്കാരും കുടുംബങ്ങളും പതിവായി ഒത്തുകൂടിയിരുന്നു.ദശകങ്ങളായി ഇവിടെ വ്യാപാരം നടത്തിയിരുന്ന വ്യാപാരികളും ജീവനക്കാരും തങ്ങളുടെ ഉപജീവനമാർഗ്ഗത്തോടും പ്രിയപ്പെട്ട ഇടത്തോടും വിടപറഞ്ഞത് കനത്ത ഹൃദയത്തോടെയാണ്. സൂഖ് ഷർഖിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനായി പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് അതോറിറ്റി നവീകരണ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.സമുച്ചയത്തിന്റെ അത്യാധുനികമായ വികസനം, അറ്റകുറ്റപ്പണികൾ, മാനേജ്‌മെന്റ് എന്നിവയ്ക്കായി ടെണ്ടറുകൾ ക്ഷണിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ ഷർഖ് വാട്ടർഫ്രണ്ടിനെ കുവൈറ്റിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!