HomeGULFഒരാഴ്ചയ്ക്കിടെ കുവൈത്തിൽ രജിസ്റ്റർ ചെയ്തത് 25,000-ത്തിലധികം ട്രാഫിക് ലംഘനങ്ങൾ; കർശന സുരക്ഷാ പരിശോധനയിൽ നിരവധി പേർ...

ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ രജിസ്റ്റർ ചെയ്തത് 25,000-ത്തിലധികം ട്രാഫിക് ലംഘനങ്ങൾ; കർശന സുരക്ഷാ പരിശോധനയിൽ നിരവധി പേർ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടറും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും എമർജൻസി പോലീസ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ കർശന സുരക്ഷാ-ട്രാഫിക് പരിശോധനകളിൽ ഒരാഴ്ചയ്ക്കിടെ 25,114 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി. റോഡുകളിൽ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിന്റെയും നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെയും ഭാഗമായി ജൂലൈ 26 മുതൽ ആഗസ്റ്റ് 1 വരെയുള്ള കാലയളവിലാണ് ഈ നടപടികൾ സ്വീകരിച്ചത്. ഈ കാമ്പെയ്‌നുകളിലൂടെ 1,969 സുരക്ഷാ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും 1,032 മാനുഷിക സഹായങ്ങൾ നൽകുകയും ചെയ്തു.

വിവിധ കേസുകളിൽ പിടികിട്ടാനുള്ള 89 പേരെയും വിസ കാലാവധി കഴിഞ്ഞ 40 പേരെയും പരിശോധനയിൽ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് നടത്തിയ പ്രത്യേക പരിശോധനകളിൽ മാത്രം 38 പിടികിട്ടാപ്പുള്ളികളെയും നിയമവിരുദ്ധമായ 27 വാഹനങ്ങളെയും കാലാവധി കഴിഞ്ഞ വിസയുള്ള 20 പേരെയും ഔദ്യോഗിക രേഖകളില്ലാത്ത 13 പേരെയും പിടികൂടി. ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നവരെയും മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളിൽ കണ്ടെത്തിയവരെയും ആവശ്യമായ നിയമനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!