Friday, January 16, 2026
HomeGULF"ദ പെനട്രേറ്റിംഗ് ഐ"; ഫൈലക്ക ദ്വീപിൽ വൻ സുരക്ഷാ പരീക്ഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

“ദ പെനട്രേറ്റിംഗ് ഐ”; ഫൈലക്ക ദ്വീപിൽ വൻ സുരക്ഷാ പരീക്ഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Google search engine

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക്ക ദ്വീപിൽ അതീവ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം “ദ പെനട്രേറ്റിംഗ് ഐ” എന്ന പേരിൽ വിപുലമായ ഫീൽഡ് സെക്യൂരിറ്റി എക്സർസൈസ് സംഘടിപ്പിച്ചു. കുറ്റകൃത്യങ്ങൾ നടന്ന ഇടങ്ങളിൽ തെളിവുകൾ ശേഖരിക്കുന്നതിനും വിദൂര പ്രദേശങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമുള്ള സുരക്ഷാ സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ്, ക്രൈം സീൻ ഡിപ്പാർട്ട്‌മെന്റ്, ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് എന്നിവർ സംയുക്തമായാണ് ഈ ദൗത്യം നിർവ്വഹിച്ചത്. കോസ്റ്റ് ഗാർഡ്, പോലീസ് എയർ വിംഗ് എന്നീ വിഭാഗങ്ങളുടെ സഹകരണവും ഇതിനുണ്ടായിരുന്നു. ദ്വീപിലെ ഒരു വീടിനുള്ളിൽ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നതും തുടർന്ന് സുരക്ഷാ സേന സ്ഥലത്തെത്തി പ്രദേശം വളയുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്മയത്വത്തോടെ പുനരാവിഷ്കരിച്ചു. അത്യാധുനിക ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വിരലടയാളങ്ങളും ഡിഎൻഎ സാമ്പിളുകളും ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ ശേഖരിക്കുന്നതിൽ ഫോറൻസിക് സംഘം പരിശീലനം നേടി.ദുർഘടമായ സാഹചര്യങ്ങളിലും തെറ്റില്ലാതെയും വേഗത്തിലും തെളിവുകൾ കണ്ടെത്താനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാപ്തി ഉറപ്പുവരുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം..

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!