HomeGULFമന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ആപ്പും നാളെ പ്രവർത്തിക്കില്ല; ആറ് മണിക്കൂർ സേവനം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ആപ്പും നാളെ പ്രവർത്തിക്കില്ല; ആറ് മണിക്കൂർ സേവനം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

Google search engine

കുവൈത്ത്സിറ്റി: കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റത്തിൽ അപ്ഡേഷനുകൾ നടത്തുന്നതിനാൽ നാളെ (ഞായറാഴ്ച) മന്ത്രാലയത്തിന്റെ ചില ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് ശേഷം 4:00 മണി വരെ (ആറ് മണിക്കൂർ). മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ‘152’ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലെ ചില സേവനങ്ങൾ ഈ സമയയളവിൽ ലഭ്യമാകില്ല. സിസ്റ്റം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക ക്രമീകരണമെന്നും ഉപഭോക്താക്കൾ ഇതിനോട് സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് സേവനങ്ങൾ സാധാരണ നിലയിലാകും.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!