HomeGULFക്ലോസ് ചെയത അക്കൗണ്ടിൽ നിന്ന് 13,000 ദിനാറിന്റെ ചെക്ക് നൽകി തട്ടിപ്പ്; പ്രവാസിക്ക് എതിരെ അറസ്റ്റ്...

ക്ലോസ് ചെയത അക്കൗണ്ടിൽ നിന്ന് 13,000 ദിനാറിന്റെ ചെക്ക് നൽകി തട്ടിപ്പ്; പ്രവാസിക്ക് എതിരെ അറസ്റ്റ് വാറണ്ട്

Google search engine

കുവൈത്ത്സിറ്റി: ക്ലോസ് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് വ്യാജ ചെക്കുകൾ നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രവാസിക്ക് എതിരെ അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചു. അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ 13,000 കുവൈറ്റ് ദിനാർ മൂല്യം വരുന്ന അഞ്ച് ചെക്കുകൾ നൽകി വഞ്ചിച്ചു എന്നാണ് കേസ്. ഡെപ്യൂട്ടി അറ്റോർണി ജനറലാണ് പ്രതിയെ പിടികൂടാൻ ഉത്തരവിട്ടത്. ആകെ 13,000 കുവൈറ്റ് ദിനാർ (ഏകദേശം 35 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തുകയ്ക്കുള്ള അഞ്ച് ചെക്കുകളാണ് പ്രതി നൽകിയത്. ഒരു ജനറൽ ട്രേഡിംഗ് കമ്പനി ഉടമയായ കുവൈറ്റ് വനിതയുടെ അഭിഭാഷകൻ മൈദാൻ ഹവല്ലി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ, ചെക്കുകൾ നൽകുന്ന സമയത്ത് തന്നെ ഈ അക്കൗണ്ട് നിലവിലില്ലെന്ന് സ്ഥിരീകരിച്ചു. ബാങ്ക് റെക്കോർഡുകളിലെ ഒപ്പും പ്രതിയുടെ ഒപ്പും ഒന്നുതന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത് ബോധപൂർവ്വമായ ബാങ്ക് ഫോർജറി ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഉടൻ പിടികൂടി ഇൻവെസ്റ്റിഗേഷൻ അതോറിറ്റിക്ക് മുന്നിൽ ഹാജരാക്കാൻ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഉത്തരവിട്ടു. ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചതിനും വഞ്ചനയ്ക്കും ഇയാൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. കുവൈറ്റിൽ ചെക്ക് മടങ്ങുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. മനഃപൂർവ്വം അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം ചെക്ക് നൽകുന്നത് തടവ് ശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റമാണ്.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!