HomeGULFവാഹനം ഓടിക്കാൻ മറ്റൊരാൾക്ക് കൈമാറണോ ? ഇനി 'സഹേൽ' ആപ്പ് വഴി ചെയ്യാം

വാഹനം ഓടിക്കാൻ മറ്റൊരാൾക്ക് കൈമാറണോ ? ഇനി ‘സഹേൽ’ ആപ്പ് വഴി ചെയ്യാം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വാഹന ഉടമകൾക്ക് ഏറെ ആശ്വാസകരമായ പുതിയ ഡിജിറ്റൽ സേവനവുമായി ആഭ്യന്തര മന്ത്രാലയം. തന്റെ ഉടമസ്ഥതയിലുള്ള വാഹനം മറ്റൊരാൾക്ക് ഓടിക്കാൻ നൽകുന്നതിനുള്ള അനുമതിപത്രം ഇനി മുതൽ ‘സഹേൽ’ ആപ്പ് വഴി ഓൺലൈനായി നൽകാം.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടറേറ്റാണ് ഈ ഫീച്ചർ സാഹേൽ ആപ്പിൽ ലഭ്യമാക്കിയത്. അനുമതിപത്രം എത്ര കാലത്തേക്കാണ് വേണ്ടതെന്ന് ഉടമയ്ക്ക് നിശ്ചയിക്കാം. നിശ്ചിത ദിവസത്തേക്കോ മാസത്തേക്കോ ഇത് ക്രമീകരിക്കാൻ സാധിക്കും.

ആപ്പ് വഴി നൽകിയ അനുമതി ഏത് സമയത്തും റദ്ദാക്കാനോ അല്ലെങ്കിൽ അതിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാനോ ഉടമയ്ക്ക് സാധിക്കും. ഇതിനായി ഓഫീസുകളിൽ നേരിട്ട് പോകേണ്ടതില്ലാത്തതിനാൽ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും സമയവും പ്രയത്നവും ലാഭിക്കാം. പൂർണ്ണമായും ഡിജിറ്റൽ ഗവൺമെന്റ് എന്ന കുവൈറ്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയുമാണ് ഇതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!