HomeCommunityവീമാന സർവീസില്ല; കുവൈത്തിൽ കുടുങ്ങിയ ഭാര്യയെ കാത്ത് ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ.

വീമാന സർവീസില്ല; കുവൈത്തിൽ കുടുങ്ങിയ ഭാര്യയെ കാത്ത് ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ.

Google search engine

കുവൈറ്റ് സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സജിയുടെ മൃതദേഹം ഭാര്യ നാട്ടിലെത്തുംവരെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടമ്പേരൂർ മണലിൽ വീട്ടിൽ എം.എൻ. രവിയുടെ മകനായ സജി (49) യുടെ മൃതദേഹമാണ് മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷാ തൊഴിലാളിയായ സജി കഴിഞ്ഞ ഫെബ്രുവരി 28ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. സംഭവം അറിഞ്ഞ ഉടൻ തന്നെ കുവൈത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഭാര്യ ലീന ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കുകയും ചില വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതോടെ ലീനയ്ക്ക് യാത്ര സാധിക്കാതെ കുവൈത്തിൽ കുടുങ്ങി. ഇതോടെ സംസ്കാര ചടങ്ങുകളും മാറ്റിവെക്കേണ്ടിവന്നു. കുവൈത്തിലെ സാൽമിയയിലെ സിറ ആശുപത്രിയിൽ നഴ്സാണ് ലീന.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!