HomeGULFകുവൈത്ത് എയർസ്പേസ് അടച്ചതോടെ ജസീറ എയർവേയ്സ് പ്രവർത്തനം സൗദിയിലേക്ക് മാറ്റി.

കുവൈത്ത് എയർസ്പേസ് അടച്ചതോടെ ജസീറ എയർവേയ്സ് പ്രവർത്തനം സൗദിയിലേക്ക് മാറ്റി.

spot_img

കുവൈറ്റ് സിറ്റി : കുവൈറ്റ് വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനാൽ ജസീറ എയർവേയ്സ് കമ്പനി സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ ഹഫർ അൽ-ബാത്തിൻ നഗരത്തിലെ ഖൈസുമ വിമാനത്താവളത്തിലേക്ക് പ്രവർത്തനം മാറ്റുന്നതായി അറിയിച്ചു.

നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്തിൽ നിന്നുള്ള യാത്രക്കാരും കുവൈത്തിലേക്ക് എത്തേണ്ടവരും യാത്ര തുടരാൻ സൗകര്യമൊരുക്കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് കമ്പനിയുടെ സിഇഒ പ്രഥൻ ബസുപതി കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുന്നതിനാൽ വിവിധ രാജ്യങ്ങളിൽ പല യാത്രക്കാരും കുടുങ്ങിയിരിക്കുകയാണ്. അതുപോലെ കുവൈത്തിൽ ഉള്ളവർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കുവൈത്തിൽ നിന്ന് ഏകദേശം 2.5 മണിക്കൂർ റോഡ് യാത്ര ദൂരത്തിലുള്ള അൽ-ഖൈസൂമാ വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാർക്ക് റോഡിലൂടെ കുവൈത്തിലേക്ക് എത്താം. അതുപോലെ കുവൈത്തിൽ നിന്ന് പുറപ്പെടേണ്ടവർ റോഡിലൂടെ അവിടെ എത്തി ജസീറ എയർവേയ്സ് വിമാനങ്ങളിൽ കയറാം, എന്നാൽ സൗദി അറേബ്യയിൽ പ്രവേശിക്കാൻ സാധുവായ വിസ ഉണ്ടായിരിക്കണം.

യാത്രക്കാരുടെ സുരക്ഷയും യാത്ര സൗകര്യവും ഉറപ്പാക്കാൻ കമ്പനി അടിയന്തര പദ്ധതി നടപ്പിലാക്കി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും ബസുപതി പറഞ്ഞു. കൂടാതെ, യാത്രക്കാരുടെ സൗകര്യത്തിനായി അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്ക് ബസ് സർവീസുകൾ ആരംഭിക്കുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്. വിമാന സർവീസ് ഷെഡ്യൂൾ, ബുക്കിംഗ്, യാത്ര ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ കമ്പനിയുടെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്ന് ജസീറ എയർവേയ്സ് അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!