HomeGULFകുവൈത്ത് എയർവെയ്‌സ് ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും സർവീസ് ആരംഭിക്കുന്നു

കുവൈത്ത് എയർവെയ്‌സ് ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും സർവീസ് ആരംഭിക്കുന്നു

Google search engine

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാരർക്കായി കുവൈത്ത് എയർവേയ്സ് കൈറോയിൽ നിന്ന് ദമ്മാമിലേക്ക് പ്രത്യേക വിമാന സർവീസ് ആരംഭിക്കുന്നു.എയർലൈൻ പുറത്തിറക്കിയ അറിയിപ്പുപ്രകാരം KU542D എന്ന പ്രത്യേക വിമാനം മാർച്ച് 11 ബുധനാഴ്ച രാവിലെ 11:00ന് (കൈറോ സമയം) കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു, ഉച്ചയ്ക്ക് 3:00ന് ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർ കൈറോയിലെത്തിയ ശേഷം ഈ വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു.

അതേസമയം, ഈ യാത്ര ബുക്ക് ചെയ്യുന്ന പ്രവാസികൾ സൗദി അറേബ്യയുടെ ട്രാൻസിറ്റ് വിസ നിർബന്ധമായും കൈവശം വയ്ക്കണം എന്നും കമ്പനി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി യാത്രക്കാർ കസ്റ്റമർ സർവീസ് നമ്പർ 171-ലോ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ്: +965 1802050-ലോ ബന്ധപ്പെടാമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!