HomeGULFനിയമലംഘനം; 3 കടകൾ അടപ്പിച്ചു, അനധികൃതമായി സ്ഥാപിച്ച 40 ഷെഡുകളും 9 ക്യാമ്പുകളും നീക്കം ചെയ്തു

നിയമലംഘനം; 3 കടകൾ അടപ്പിച്ചു, അനധികൃതമായി സ്ഥാപിച്ച 40 ഷെഡുകളും 9 ക്യാമ്പുകളും നീക്കം ചെയ്തു

Google search engine

കുവൈത്ത് സിറ്റി: ഫെബ്രുവരി മാസത്തിൽ അബ്ദുള്ള അൽ മുബാറക് പ്രദേശത്ത് നടത്തിയ പരിശോധനകളിൽ 3 കടകൾ അടച്ചതും 40 അനധികൃത ഷെഡുകളും 9 ക്യാമ്പുകളും നീക്കം ചെയ്തതും മുനിസിപ്പാലിറ്റി അറിയിച്ചു.

മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തുവിട്ട വിവരമനുസരിച്ച്, ഫർവാനിയ മുനിസിപ്പാലിറ്റി ശാഖയിലെ നിയമലംഘനങ്ങൾ നീക്കം ചെയ്യുന്ന വിഭാഗത്തിന്റെ മേധാവിയായ എഞ്ചിനീയർ ഫഹദ് അൽ-മുവൈസ്രിയാണ് നടപടികളെക്കുറിച്ച് വിശദീകരിച്ചത്.

സംസ്ഥാന സ്വത്തുക്കൾ കൈയേറിയത് ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്കെതിരെ 61 മുന്നറിയിപ്പുകളും അധികൃതർ നൽകി.അതോടൊപ്പം സേവനങ്ങൾ തടസപ്പെടുത്തുന്ന രീതിയിലുള്ള നിയമലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചുവെന്നും ഒരു താൽക്കാലിക ഒഴിപ്പിക്കൽ ഉത്തരവും പുറപ്പെടുവിച്ചതായും അധികൃതർ അറിയിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!