HomeGULFസഹകരണ വിപണികളിൽ ഭക്ഷ്യശേഖരം സുരക്ഷിതം; മുബാറക് അൽ-കബീറിൽ മിന്നൽ പരിശോധന നടത്തി ഡോ. അംതാൽ അൽ-ഹുവൈല

സഹകരണ വിപണികളിൽ ഭക്ഷ്യശേഖരം സുരക്ഷിതം; മുബാറക് അൽ-കബീറിൽ മിന്നൽ പരിശോധന നടത്തി ഡോ. അംതാൽ അൽ-ഹുവൈല

Google search engine

കുവൈറ്റ് സിറ്റി: രാജ്യത്തെ സഹകരണ സംഘങ്ങളിലെ ഭക്ഷ്യശേഖരവും അവശ്യസാധനങ്ങളുടെ ലഭ്യതയും നേരിട്ട് വിലയിരുത്തുന്നതിനായി സാമൂഹിക, കുടുംബ, ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ ഹാദി അൽ ഹുവൈല മുബാറക് അൽ കബീർ ഗവർണറേറ്റിലെ വിവിധ സഹകരണ സൊസൈറ്റികളിൽ പരിശോധന നടത്തി.

വിപണിയിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായാണ് ശനിയാഴ്ച മന്ത്രി നേരിട്ടെത്തിയത്.ഭക്ഷ്യവസ്തുക്കൾ സാധാരണ നിലയിൽ ലഭ്യമാണെന്നും വിതരണത്തിൽ യാതൊരുവിധ കുറവുമില്ലെന്നും പരിശോധനയ്ക്ക് ശേഷം മന്ത്രി സ്ഥിരീകരിച്ചു. രാജ്യത്തെ വിതരണ ശൃംഖല നിലവിൽ സുസ്ഥിരമാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യസമയത്ത് നിറവേറ്റുന്നതിൽ സഹകരണ സംഘങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിപണിയിലെ പ്രവർത്തനങ്ങൾ സുഗമമാണെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്.

സന്ദർശനത്തിനിടെ സൊസൈറ്റികളിലെത്തിയ സ്വദേശികളുമായി മന്ത്രി നേരിട്ട് സംവദിച്ചു. സാധനങ്ങളുടെ ലഭ്യതയെക്കുറിച്ചും സേവന നിലവാരത്തെക്കുറിച്ചുമുള്ള അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവർ ശ്രദ്ധയോടെ കേട്ടു. ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിലൂടെ ഫീൽഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്ന് ഡോ. അംതാൽ അൽ-ഹുവൈല വ്യക്തമാക്കി.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!