HomeInternationalഇറാൻ വിഷയത്തിൽ നിർണായക പ്രഖ്യാപനം ഇന്ന്: ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഇറാൻ വിഷയത്തിൽ നിർണായക പ്രഖ്യാപനം ഇന്ന്: ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

spot_img

വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ അതീവ പ്രാധാന്യമുള്ള പുതിയ വിവരങ്ങൾ പങ്കുവെക്കുന്നതിനായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച രാത്രി (അമേരിക്കൻ സമയം) രാജ്യത്തെ അഭിസംബോധന ചെയ്യും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഇക്കാര്യം അറിയിച്ചത്.പ്രാദേശിക സമയം ബുധനാഴ്ച രാത്രി 9 മണിക്കായിരിക്കും (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ) ട്രംപിൻ്റെ പ്രസംഗം. “നാളെ രാത്രി 9 മണിക്ക് ഇറാനെക്കുറിച്ചുള്ള സുപ്രധാനമായ ഒരു അപ്‌ഡേറ്റ് നൽകാൻ പ്രസിഡൻ്റ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും,” കരോലിൻ ലെവിറ്റ് കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചു.

ഇറാനുമായുള്ള സംഘർഷത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന സൂചനകൾ നേരത്തെ ട്രംപ് നൽകിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ യുദ്ധത്തിന് ഒരു അന്ത്യമുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും, ഒരു സമാധാന കരാറിലെത്താൻ സാധ്യതയുണ്ടെന്നും ഓവൽ ഓഫീസിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ട്രംപിൻ്റെ പ്രസംഗത്തിൽ ഇതുസംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!