HomeInternationalഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കും: ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ്

ഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കും: ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ്

spot_img

ഇറാനെതിരായി വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കുമെന്ന് ട്രംപ്. ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ട്. ഇറാനിൽ സമ്പൂർണ്ണവുമായ ഭരണമാറ്റം സംഭവിച്ചു. എങ്കിലും അത്ഭുതകരമായ എന്തെങ്കിലും ഒന്ന് സംഭവിക്കാം. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറും. 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കും.ലോകത്തിന്‍റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഇന്ന് രാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ട്രംപിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്.

ട്രംപ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഇറാൻ വെടിനിർത്തൽ നിർദ്ദേശങ്ങൾക്ക് അം​ഗീകരിച്ചേക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അറിയിച്ചു. ഇറാന്റെ മറുപടി ഉടൻ ലഭിക്കാൻ സാധ്യതയുണ്ട്. ഇറാൻ യുദ്ധത്തിൽ അമേരിക്ക വലിയതോതിൽ ലക്ഷ്യങ്ങൾ നേടിയെടുത്തുവെന്നും വാൻസ് വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!