HomeGULFകുവൈറ്റിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കി ആഭ്യന്തര മന്ത്രാലയം; "നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം" എന്ന സന്ദേശവുമായി...

കുവൈറ്റിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കി ആഭ്യന്തര മന്ത്രാലയം; “നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം” എന്ന സന്ദേശവുമായി മീഡിയാ വിഭാഗം

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും നിയമം നടപ്പിലാക്കുന്നതിനുമായി വിവിധ മേഖലകളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കർശന നിരീക്ഷണം തുടരുന്നു. “നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം” എന്ന മുദ്രാവാക്യമുയർത്തി സെക്യൂരിറ്റി ചെക്ക് പോസ്റ്റുകളിലും സുരക്ഷാ വിന്യാസ മേഖലകളിലും മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ജനറൽ ഡിപ്പാർട്ട്‌മെന്റ് നേരിട്ടുള്ള നിരീക്ഷണവും തത്സമയ കവറേജും നൽകി വരികയാണ്.

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നാസർ ബൂസ്‌ലൈബ്, സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ ഒത്മൻ അൽ മൻസൂരി, പബ്ലിക് റിലേഷൻസ് ഡയറക്ടർ കേണൽ ഫൈസൽ അൽ ദൈഹാനി എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇറാനിയൻ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് ആർമി, നാഷണൽ ഗാർഡ്, കുവൈറ്റ് ഫയർ ഫോഴ്സ് എന്നിവയുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഉദ്യോഗസ്ഥർ വലിയ പരിശ്രമമാണ് നടത്തുന്നത്.

പ്രതിദിന വാർത്താ അവലോകനങ്ങളിലൂടെയും തത്സമയ റിപ്പോർട്ടുകളിലൂടെയും കൃത്യമായ വിവരങ്ങൾ നൽകുന്നത് വഴി കിംവദന്തികൾ തടയാനും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനും സാധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികളിലും ആഭ്യന്തര മേഖലകളിലും സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന സേവനങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ സജ്ജീകരണങ്ങൾ ഇതേ രീതിയിൽ തുടരുമെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!