HomeGULFസഹൽ ആപ്പിൽ പുതിയ സേവനം: മൊബൈൽ നമ്പറുകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്ഫർ ഇനി എളുപ്പം

സഹൽ ആപ്പിൽ പുതിയ സേവനം: മൊബൈൽ നമ്പറുകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്ഫർ ഇനി എളുപ്പം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ കമ്മ്യൂണിക്കേഷൻ മന്ത്രാലയം സഹൽ (Sahel) സർക്കാർ പ്ലാറ്റ്ഫോമിൽ പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ഇതിലൂടെ മൊബൈൽ ഫോൺ നമ്പറുകൾക്കിടയിൽ ക്രെഡിറ്റ് എളുപ്പത്തിൽ മാറ്റാൻ സാധിക്കും.

ഒരു പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിവിധ മൊബൈൽ നമ്പറുകൾ തമ്മിൽ ക്രെഡിറ്റ് കൈമാറി ബാക്കി തുകകൾ തീർപ്പാക്കാൻ ഈ സേവനം സഹായിക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും സാമ്പത്തിക സൗകര്യവുമൊരുക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ വഴി ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ലളിതമാക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ സേവനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!