HomeGULFമനോഹരമായ സംഗീത പരിപാടികളോടെ ഷെയ്ഖ് ജാബർ കൾച്ചറൽ സെന്റർ വാട്ടർ ഫൗണ്ടൻ വീണ്ടും തുറന്നു.

മനോഹരമായ സംഗീത പരിപാടികളോടെ ഷെയ്ഖ് ജാബർ കൾച്ചറൽ സെന്റർ വാട്ടർ ഫൗണ്ടൻ വീണ്ടും തുറന്നു.

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക ആകർഷണങ്ങളിലൊന്നായ ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിലെ (Kuwait Opera House) പ്രശസ്ത സംഗീത ജലധാര അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും പൊതുജനങ്ങൾക്ക് തുറന്നു നൽകി. ശനിയാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന ചടങ്ങിൽ ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് അബ്ദുല്ല സലേം അൽ അലി, അമീരി ദിവാൻ അണ്ടർസെക്രട്ടറി ഷെയ്ഖ് അബ്ദുലഅസീസ് മിഷാൽ അൽ മുബാറക് അൽ സബാഹ് എന്നിവർ പങ്കെടുത്തു.

2016 ഒക്ടോബറിൽ ആരംഭിച്ച ഈ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രധാന ആകർഷണമായ സംഗീത ജലധാര വർണാഭമായ ലൈറ്റിംഗ്, ലേസർ ഷോകൾ, സംഗീതത്തിനൊത്ത് ചുവടുവെക്കുന്ന ജലധാര പ്രകടനങ്ങൾ എന്നിവ കൊണ്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ദേശീയ, അറബിക്, അന്തർദേശീയ സംഗീതങ്ങളോടൊപ്പമുള്ള ജലനൃത്തങ്ങൾ കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട കാഴ്ചയായി മാറിയിരുന്നു.വാട്ടർ ഫൗണ്ടൻ പുനരാരംഭം കുവൈറ്റിന്റെ സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പൈതൃക സംരക്ഷണത്തിനും വികസനത്തിനുമുള്ള പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സാംസ്കാരിക ജീവിത നിലവാരം ഉയർത്തുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

ശനിയാഴ്ച ആദ്യ മ്യൂസിക് വാട്ടർ ഫൗണ്ടൻ ഷോ ആരംഭിച്ചപ്പോൾ ഇനി ദിവസേന പരിപാടികൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഞായർ മുതൽ ബുധൻ വരെ വൈകിട്ട് 6 മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ 4 വരെയും വീണ്ടും വൈകിട്ട് 6 മുതൽ രാത്രി 11 വരെയും ഷോകൾ നടക്കും.വാട്ടർ ഫൗണ്ടൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സഹകരിച്ച അമീരി ദിവാൻ ഉദ്യോഗസ്ഥർക്കും സാങ്കേതിക, എൻജിനീയറിംഗ് ടീമുകൾക്കും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും സെന്റർ നന്ദി അറിയിച്ചു. സംഗീത ജലധാരയോടനുബന്ധിച്ചുള്ള കലാപരിപാടികളും സംഗീതാവിഷ്കാരങ്ങളും ആസ്വദിക്കാൻ പൗരന്മാരെയും പ്രവാസികളെയും വിനോദസഞ്ചാരികളെയും സെന്റർ സ്വാഗതം ചെയ്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!