കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം നൽകുന്ന വാഹനം കൈമാറ്റം ചെയ്യുന്നതിനുള്ള ഡിജിറ്റൽ സേവനം ‘സഹൽ’ ആപ്ലിക്കേഷൻ വഴി പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സിസ്റ്റങ്ങളിൽ വരുത്തേണ്ട വികസന പ്രവർത്തനങ്ങളും ആധുനികവൽക്കരണവും പൂർത്തിയായതിനെ തുടർന്നാണ് ഈ ഡിജിറ്റൽ സേവനം ഉപഭോക്താക്കൾക്കായി വീണ്ടും ലഭ്യമാക്കിയതെന്ന് ആപ്പ് അധികൃതർ വ്യക്തമാക്കി.
സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കിയതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായും വേഗത്തിലും വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ഇനിമുതൽ ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും.

