HomeGULF‘സഹൽ’ വഴി അക്കാദമിക് സർട്ടിഫിക്കറ്റ് നോട്ടിഫിക്കേഷൻ; പരിശോധിക്കുന്നത് സമതുല്യത മാത്രം

‘സഹൽ’ വഴി അക്കാദമിക് സർട്ടിഫിക്കറ്റ് നോട്ടിഫിക്കേഷൻ; പരിശോധിക്കുന്നത് സമതുല്യത മാത്രം

spot_img

കുവൈറ്റിൽ “സഹൽ” ആപ്ലിക്കേഷൻ വഴി അക്കാദമിക് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷൻ ലഭിക്കുന്ന ജീവനക്കാർക്ക്, അവരുടെ സർട്ടിഫിക്കറ്റിന്റെ സമതുല്യത (Equivalency) സ്ഥിരീകരിക്കേണ്ടതാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.സർട്ടിഫിക്കറ്റ് എങ്ങനെ നേടിയതാണ്, സ്റ്റഡി ലീവ് വഴിയോ അഫിലിയേഷൻ സംവിധാനത്തിലൂടെയോ ആണോയെന്ന കാര്യങ്ങൾ പരിശോധിക്കുന്നതല്ല നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.സിവിൽ സർവീസ് കമ്മീഷനിൽ നിന്ന് “സഹൽ” വഴി നോട്ടിഫിക്കേഷൻ ലഭിക്കുന്ന ജീവനക്കാർക്ക്, അതേ ആപ്ലിക്കേഷൻ വഴിയാണ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് അപേക്ഷിക്കാനാകുക. സർട്ടിഫിക്കറ്റ് അംഗീകരിച്ചാൽ അത് “സഹൽ” വഴിയാണ് ലഭിക്കുക.

തുടർന്ന് അത് ജോലി സ്ഥലത്തെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ സമർപ്പിക്കാം.“സഹൽ” വഴി സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ നടപടികൾ പൂർത്തിയാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാനും തൊഴിൽ വിപണിയെ സംരക്ഷിക്കാനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!