കുവൈത്ത് സിറ്റി: വിശുദ്ധ ഈദുല്‍ അദ്ഹയുടെ ആദ്യ ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിശ്വാസികള്‍ ഈദ് നമസ്കാരത്തിനായി പള്ളികളിലേക്ക് ഒഴുകി. ആത്മീയാന്തരീക്ഷത്തില്‍ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവഹിച്ചു.
മുതിർന്ന ശൈഖുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.ഈദ് സന്ദേശത്തിൽ ഡോ. ബദർ അല്‍ ധഫീരി പറഞ്ഞു, ഈദ് സന്തോഷവും സമാധാനവും സഹോദരത്വവും കരുണയും നിറഞ്ഞ മഹത്തായ ഇസ്ലാമിക ആഘോഷമാണെന്നും ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുകയും മനുഷ്യരിൽ സ്നേഹവും ഐക്യവും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

