കുവൈറ്റ് സിറ്റി : കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാൻ. ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ശക്തമായ പ്രത്യാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചത്.
അതേസമയം ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യം അറിയിച്ചു. തങ്ങളുടെ പരമാധികാരത്തിന് നേരെ അമേരിക്ക നടത്തിയ കടന്നുകയറ്റത്തിനുള്ള കൃത്യമായ മുന്നറിയിപ്പാണിതെന്ന് ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി

