കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിടുകയാണെന്ന് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.
വിസ്ഫോടന ശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ, അവ ശത്രു ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുനിർത്തുന്നതിനിടെയുണ്ടാകുന്നതാണെന്നും ജനറൽ സ്റ്റാഫ് വ്യക്തമാക്കി.
സുരക്ഷാ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

