HomeGULFഅമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി; കുവൈത്തിലേക്ക് ഡ്രോണുകളും മിസൈലുകളും, വ്യോമ പ്രതിരോധം സജ്ജം

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി; കുവൈത്തിലേക്ക് ഡ്രോണുകളും മിസൈലുകളും, വ്യോമ പ്രതിരോധം സജ്ജം

spot_img

കുവൈത്ത് സിറ്റി: ഇറാൻ അമേരിക്കൻ എംക്യു-1 പ്രെഡേറ്റർ ഡ്രോൺ വെടിവെച്ചിട്ടതിനെ തുടർന്ന്, അമേരിക്ക ഇറാനിലെ റഡാർ കേന്ദ്രങ്ങളും ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു.

അതേസമയം, അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ഇറാൻ തിരിച്ചടിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, കുവൈത്തിന്റെ ദിശയിലേക്ക് ഇന്ന് രാവിലെ 6 മണിയോടുകൂടി എത്തിയ ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി കുവൈത്ത് അധികൃതർ അറിയിച്ചു.ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ. യുദ്ധവിരാമം നിലവിലുണ്ടെങ്കിലും ഇരു പക്ഷങ്ങളും പരസ്പരം ആക്രമണം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാൻ തുടരുന്നതോടെ ആഗോള എണ്ണ-വാതക വിതരണ ശൃംഖലയിലും പ്രതിസന്ധി രൂക്ഷമാകുകയാണ്. ലോക വ്യാപാരത്തിലെ വലിയൊരു പങ്ക് എണ്ണയും പ്രകൃതി വാതകവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!