HomeGULFഓഫീസ് സമയത്തിന് ശേഷം ലൈറ്റുകളും എസികളും അണയ്ക്കണം; സർക്കാർ സ്ഥാപനങ്ങൾക്ക് നിയന്ത്രണ നിർദ്ദേശവുമായി കുവൈറ്റ് മന്ത്രാലയം

ഓഫീസ് സമയത്തിന് ശേഷം ലൈറ്റുകളും എസികളും അണയ്ക്കണം; സർക്കാർ സ്ഥാപനങ്ങൾക്ക് നിയന്ത്രണ നിർദ്ദേശവുമായി കുവൈറ്റ് മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ വൈദ്യുത ശൃംഖലയുടെ മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും കർശന നിർദ്ദേശങ്ങൾ നൽകാൻ ഒരുങ്ങി കുവൈറ്റ് മന്ത്രാലയം. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഔദ്യോഗികമായി കത്തയക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സർക്കാർ കെട്ടിടങ്ങൾ വിജനമാകുന്ന സാഹചര്യത്തിൽ, വൈദ്യുതിയും വെള്ളവും ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് കത്തിലൂടെ മന്ത്രാലയം ആവശ്യപ്പെടും.

പ്ലീയാഡിസ് (അൽ തുറയ) സീസൺ ആരംഭിക്കുന്നതോടെ രാജ്യത്ത് കടുത്ത ചൂടും വരണ്ട കാലാവസ്ഥയും ഉണ്ടാകുമെന്ന ജ്യോതിശാസ്ത്ര മുന്നറിയിപ്പുകൾ നിലനിൽക്കെയാണ്, ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാനുള്ള മന്ത്രാലയത്തിന്റെ ഈ മുൻകരുതൽ നടപടി. സർക്കാർ ഓഫീസുകളിലെ അനാവശ്യമായ ഊർജ്ജ ഉപഭോഗം നിയന്ത്രിക്കുന്നതിലൂടെ വലിയ തോതിൽ വൈദ്യുതി ലാഭിക്കാനും കടുത്ത വേനൽക്കാലത്ത് പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും സാധിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!