HomeGULF24 മണിക്കൂറിനുള്ളിൽ ജയിൽചാടിയ മൂന്ന് തടവുകാരും പിടിയിൽ

24 മണിക്കൂറിനുള്ളിൽ ജയിൽചാടിയ മൂന്ന് തടവുകാരും പിടിയിൽ

spot_img

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് തടവുകാരെയും സുരക്ഷാസേന അതിവേഗം പിടികൂടി. ആഭ്യന്തര മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ച ജയിൽചാടൽ സംഭവത്തിന് പിന്നാലെ രാജ്യവ്യാപകമായി നടത്തിയ തിരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.

വിശ്വസനീയമായ ഉറവിടങ്ങൾ പ്രകാരം, രക്ഷപ്പെട്ട മൂന്ന് തടവുകാരെയും അൽ-ലയ്യാഹ് മരുഭൂമി മേഖലയിലാണ് സുരക്ഷാസേന കണ്ടെത്തി അറസ്റ്റ് ചെയ്തത്. ജയിൽചാടിയതിന് ശേഷം 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ ഇവരെ പിടികൂടാൻ കഴിഞ്ഞത് ആഭ്യന്തര മന്ത്രാലയത്തിന്റെ വേഗത്തിലുള്ള നടപടിയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയും രാജ്യത്തെ എല്ലാ സുരക്ഷാ വിഭാഗങ്ങൾക്കും കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. പ്രതികൾ രാജ്യം വിടുന്നത് തടയാൻ അതിർത്തി കടപ്പാടുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക ജാഗ്രത ഏർപ്പെടുത്തിയിരുന്നു.തടവുകാർ എങ്ങനെ രക്ഷപ്പെട്ടു, ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!